പ്രവാസികള്‍ക്കും ദുബയില്‍ സ്വത്ത് സ്വന്തമാക്കാം

ഇതനുസരിച്ച് ദുബയിലെ ചിലയിടങ്ങളില്‍ യുഎഇ പൗരന്‍മാരല്ലാത്തവര്‍ക്കും റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാവുന്നതാണ്. എന്നാല്‍ ഒദ്യോഗികമായി ഈ പുതിയ നിയമം ഗസറ്റില്‍ വന്നു കഴിഞ്ഞാലേ ഇതു നിയമമായി പ്രാവര്‍ത്തികമാക്കാന്‍ പറ്റൂ.
2006ലെ ഏഴാമത്തെ നിയമത്തെയും 2006ലെ തന്നെ റെഗുലേഷന്‍ നമ്പര്‍ 3നെയും പിന്‍പറ്റിയാണ് ഇപ്പോള്‍ ഷെയ്‌ഖ് മുഹമ്മദ് ഇങ്ങനെയൊരു ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. ഇതനുസരിച്ചാണ് യുഎഇക്കാരല്ലാത്തവര്‍ക്ക് ദുബയിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ സ്വത്ത് വാങ്ങിക്കാം എന്നു മിയമമുണ്ടാക്കിയിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച് 85 വര്‍ഷക്കാലത്തേക്ക് പ്രവാസികള്‍ക്ക് ദുബയിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ സ്വത്ത് സ്വന്തമാക്കാവുന്നതാണ്. ദുബയ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് 1ലെ നമ്പര്‍ 1, ദുബയ് ഇന്‌ഡവെസ്റ്റ്‌മെന്റ് പാര്‍ക്ക് 2ലെ നമ്പര്‍ 1 എന്നീ സ്ഥലങ്ങളിലുള്ള റിയല്‍ എസ്റ്റേറ്റ് സ്വത്ത് ആണ് ഈ പുതിയ നിയമപ്രകാരം യുഎഇക്കാരല്ലാത്തവര്‍ക്കും സ്വന്തമാക്കാവുന്നത്.












Click it and Unblock the Notifications