Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിസരം വൃത്തികേടാക്കിയാല്‍ പണി പാളും

Littering in UAE
ദുബയ്‌: പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ച തയ്യാറല്ലാത്ത രാജ്യമാണ്‌ യുഎഇ. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പണി പിഴയായി കിട്ടും ഇവിടെ.

കാറില്‍ പോവുന്നതിനിടയ്‌ക്ക്‌ സിഗററ്റ്‌ കുറ്റി പുറത്തേക്കിട്ടാലും, റോഡില്‍ തുപ്പിയാലും എല്ലാം നല്ല പിഴ തന്നെ ചുമത്തും അധികൃതര്‍. അശ്രദ്ധയോടെ റോഡില്‍ ചപ്പുചവറുകള്‍ നിക്ഷേപിച്ചതിനും, സിഗററ്റ്‌ കുറ്റികള്‍ ഇട്ടതിനും, റോഡില്‍ തുപ്പിയതിനും എല്ലാം ഈ വര്‍ഷം അഞ്ചു മാസങ്ങള്‍ ആയപ്പോഴേക്കും 4,500 ആളുകള്‍ക്കാണ്‌ പിവ ചുമത്തപ്പെട്ടത്‌.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്കിടുക, വീടുകളിലെ മാലിന്യം പൊതുസ്‌ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ പിഴ ചുമത്തപ്പെട്ടത്‌.

പരിസരം വൃത്തികേടാക്കുന്നില്‍ നിന്നും ആളുകളെ തടയുന്നതിന്‌ പിഴ ചുമത്തലിന്‌ പുറമെ ബോധവത്‌കരണ പരിപാടികളും നടത്തുന്നുണ്ട്‌ അധികൃതര്‍. ഇതിനുവേണ്ടി 860 ആളുകള്‍ അടങ്ങുന്ന ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്‌.

100 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ്‌ പരിസര മലിനീകരണത്തിന്‌ പിഴ ചുമത്തപ്പെടുന്നത്‌. മുറുക്കി തുപ്പുന്നവര്‍ക്ക്‌ 500 ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെയാണ്‌ പിഴ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+