ബഹ്‌റൈനില്‍ വന്‍ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം

മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളുടെ ഷോപ്പുകള്‍ ഈ സൂഖിലുണ്ട്. അഗ്നിബാധയില്‍ സക്ഷക്കണക്കിന് ദിനാറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഫര്‍ണ്ണിച്ചര്‍ കടകള്‍ ഉള്ള ഭാഗം ഒഴികെയുള്ള സൂഖിന്റെ എല്ലാ ഭാഗങ്ങളും കത്തിയമര്‍ന്നിരിക്കുന്നു. കടകള്‍ കത്തിനശിച്ച് നിരവധി മലയാളികള്‍ക്കും വന്‍ നഷ്ടം ഉണ്ടായിട്ടുണ്ട്.
വടകര സ്വദേശി സാബിര്‍, ഓര്‍ക്കാട്ടേറി സ്വദേശി ബഷീര്‍, വൈക്കിലിശ്ശേരിയിലെ എടക്കോളി അബ്ദുല്ല, വില്യപള്ളിയിലെ സുബൈര്‍, കല്ലേരി ഫൈസല്‍ എന്നിവരുടെ റെഡിമെയ്‌ഡ് ഷോപ്പുകളും, മലപ്പുറം വെളിയങ്കോടെടെ സഹോദരന്‍മാരായ ഫൈസല്‍, ബഷീര്‍ എന്നിവരുടെ മൂന്ന് ഇലക്ട്രോണിക് ഷോപ്പുകള്‍, കണ്ണൂര്‍ സ്വദേശി ചന്ദ്രന്‍ എന്നയാളുടെ ഫര്‍ണിച്ചര്‍ കട തുടങ്ങി മുപ്പതോളം മലയാളികളുടെ കടകള്‍ കത്തിച്ചാമ്പലായി.
രാവിലെ ആരംഭിച്ച് രാത്രിയിലും തുടര്‍ന്ന തീപിടുത്തത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സൂഖ് ഒരു അടയാളം പോലും അവശേഷിക്കാത്ത വിധം കത്തിച്ചാമ്പലാവുന്നത് നോക്കി നില്‍ക്കാനെ വ്യാപാരികള്‍ക്ക് കഴിഞ്ഞുള്ളൂ.
ഓരോരുത്തര്‍ക്കും ആയിരക്കണക്കിനും ലക്ഷക്കണക്കിനും ദിനാറിന്റെ നഷ്ടം ആണുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications