ബാച്ചിലേഴ്‌സിനു താമസിക്കാനിടം നല്‍കിയാല്‍ പിഴ
ദുബയ്: ദുബയില്‍ അനധികൃതമായി ബാച്ചിലേഴ്‌സിനെ താമസിപ്പിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ചിന്തിച്ചോളൂ. കാരണം ഇങ്ങനെ അനധികൃതമായി അവിവാഹിതരെ താമസിപ്പിച്ചാല്‍ പിഴയടക്കേണ്ടി വരും എന്ന് അധിക#തര്‍ താക്കീത് ചെയ്യുന്നു. ചെറിയ പിഴ ഒന്നും അല്ല, വലിയ തുക തന്നെ പിഴയായി നല്‍കേണ്ടി വരും. ആയിരം ദിര്‍ഹം മുതല്‍ അമ്പതിനായിരം ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടി വരും.
കുറെയേറെ കുടുംബങ്ങള്‍ക്ക് ഇങ്ങനെ പിഴ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. അപാര്‍ട്ട്‌മെന്റിന്റെ വലിപ്പത്തിന് അനുസരിച്ചാണ് പിഴയും. വലിപ്പം കൂടുന്നതിന് അനുസരിച്ച് പിഴയും കൂടിക്കൊണ്ടിരിക്കും.
ആരുടെ പേരിലാണ് ബാച്ചിലേഴ്‌സിന് താമസിപ്പിക്കാനുള്ള കരാറുള്ളത് അയാളുടെ പേരിലാണ് പിഴ ചുമത്തപ്പെടുക. ദുബയ് മുനിസിപ്പാലിറ്റി അറിയിച്ചു. കമേഴ്‌സ്യല്‍ ബിസിനസ് ഡിസ്‌ട്രിക്‌റ്റ് ഭാഗങ്ങളിലുള്ള എല്ലാ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും ബാച്ചിലേഴ്‌സിന് താമസിക്കാം എന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ഇവിടെയും ചില നിയമങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഒരു മുറിയില്‍ ഒരാള്‍ക്കേ താമസിക്കാന്‍ പറ്റൂ. അതായത് മൂന്ന് മുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നു പേര്‍ക്കേ താമസിക്കാന്‍ പറ്റൂ എന്നു ചുരുക്കം. മറിച്ച് ചെയ്‌താല്‍ ഇവിടെയും പിഴ അടക്കേണ്ടി വരും എന്നു ചുരുക്കം.
എന്നാല്‍ ഫ്രീഹോള്‍ഡ് ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിന് ഈ നിയമങ്ങളൊന്നും ബാധകമല്ല താനും.












Click it and Unblock the Notifications