മീന്‍ പിടിച്ചാല്‍ ദുബയില്‍ പിഴ

ആളുകള്‍ക്ക് മീന്‍ പിടിക്കാനുള്ള അനുവാദം ഉണ്ട് ദുബയില്‍. എന്നാല്‍ ആളുകള്‍ ക്രീക്ക്, മംസര്‍ പാര്‍ക്ക്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലും ആളുകള്‍ മീന്‍ പിടിക്കാന്‍ തുടങ്ങിയതാണ് നിയന്ത്രണം കൊണ്ടു വരാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
മീന്‍ പിടുത്തത്തില്‍ നിയന്ത്രണം കൊണ്ടു വരാന്‍ മുനിസിപ്പാലിറ്റിയുടെ എന്‍വിറോണ്‍മെന്റ് എമര്‍ജെന്‍സി ഓഫീസ് ഒരു പുതിയ ക്യാമ്പെയ്‌ന്‍ തന്നെ തുടങ്ങിയിട്ടുണ്ട്.
മീന്‍ ഉള്‍പ്പെടെയുള്ള ചെറു കടല്‍ജീവികളെ പിടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം വരെ പിഴയൊടുക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. അനുവാദമില്ലാതെ തീരപ്രദേശത്ത് മീന്‍ പിടിക്കാനെത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കാന്‍ തന്നെയാണ് അധികൃതര്‍ ഒരുങ്ങിയിരിക്കുന്നത്.
അനധികൃതമായി മീന്‍ പിടിക്കുന്നവരെ പിടികൂടുന്നതിനായി തീരപ്രദേശങ്ങളില്‍ പട്രോളിങ് നടത്താനും അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. ദുബയില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം മീന്‍ പിടുത്തം അനധികൃതമാവും, കണ്ടു പിടിക്കപ്പെട്ടാല്‍ പിഴ അടക്കേണ്ടി വരികയും ചെയ്യും.












Click it and Unblock the Notifications