ലൈസന്‍സില്ലാതെ മീന്‍ പിടിച്ചു;9പേരെ പിടികൂടി
ദുബയ്: ദുബയ് മുനിസിപ്പാലിറ്റിയുടെ എന്‍വിറോണ്‍മെന്റ് എമര്‍ജെന്‍സി ഓഫീസ് ഉദ്യോഗസ്ഥര്‍ ലൈസന്‍സില്ലാതെ അനധികൃതമായി മീന്‍ പിടിച്ചതിന് ഒന്‍പത് പേരെ പിടികൂടി.
ഒരു നിയന്ത്രണവും ഇല്ലാതെ എല്ലായിടത്തും വെച്ച് ആളുകള്‍ മീന്‍ പിടിക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദുബയില്‍ മീന്‍ പിടുത്തത്തിന് ലൈസന്‍സ് സമ്പ്രദായം കൊണ്ടു വന്നത്. മീന്‍പിടുത്തത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും, അനധികൃതമായി മീന്‍ പിടിക്കുന്നവരെ പിടിക്കാന്‍ എല്ലാം 24 മണിക്കൂറിലും പരിശോധനയും ഏര്‍പ്പെടുത്തി.
ലൈസന്‍സില്ലാതെ മീന്‍ പിടിക്കുന്നത് അനധികൃതരുടെ ശ്രദ്ധയില്‍ പെട്ടാല്‍ 2,000 ദിര്‍ഹം പിഴയടക്കേണ്ടി വരും. പിഴ ഏര്‍പ്പെടുത്തിയതു മുതല്‍ ലൈസന്‍സ് ഇല്ലാതെ മീന്‍ പിടിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ട് രാജ്യത്ത്.












Click it and Unblock the Notifications