Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയടക്കം 2പേര്‍ ദുബയില്‍ അറസ്റ്റില്‍

Handcuff
ദുബയ്‌: വോയ്‌സ്‌ ഓവര്‍ ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ (വോയ്‌സ്‌) കാര്‍ഡുകള്‍ വില്‌പന നടത്തിയതിന്‌ മലയാളിയടക്കം രണ്ട്‌ പേരെ അറസ്റ്റ്‌ ചെയ്‌തു. വോയ്‌സ്‌ കാര്‍ഡിന്‌ രാജ്യത്ത്‌ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ്‌ അറസ്റ്റ്‌.

അറസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ രണ്ടാമന്‍ പാക്കിസ്ഥാന്‍കാരനാണ്‌. രാജ്യാന്തര പോണ്‍കോളുകള്‍ നടത്താനുള്ള അനധികൃത കാര്‍ഡുകളാണ്‌ ഇവര്‍ വില്‌പന നടത്തിയ വോയ്‌സ്‌ കാര്‍ഡുകള്‍.

പത്ത്‌ മണിക്കൂറിന്റെ അന്താരാഷ്ട്ര കോള്‍ കാര്‍ഡുകള്‍ക്ക്‌ വെറും പത്ത്‌ ദിര്‍ഹത്തിനാണ്‌ ഇവര്‍ വില്‌പന നടത്തിയിരുന്നത്‌ എന്നാണ്‌ ഷാര്‍ജ പൊലീസ്‌ അറിയിച്ചിരിക്കുന്നത്‌.

തങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ്‌ കാര്‍ഡ്‌ ഇടപാടുകാരുടെ ഏജന്റുമാര്‍ ആണ്‌ എന്നും ഇമെയില്‍ മുഖാന്തിരമാണ്‌ ഇവരുമായി ബന്ധപ്പെടുന്നത്‌ എന്നും അറസ്റ്റിലായ ഇരു പ്രതികളും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്‌.

22 ദിര്‍ഹത്തിനാണത്രെ ഇവര്‍ക്ക്‌ കാര്‍ഡുകള്‍ ലഭിക്കുന്നത്‌. ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ വാച്ച്‌മാനായി പ്രവര്‍ത്തിക്കുകയായിരുന്നു അറസ്റ്റ്‌ ചെയ്യപ്പെട്ട പാക്‌ സ്വദേശി. ഇയാള്‍ക്കെതിരെ പൊലീസിന്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ഇയായുടെ താമസ സ്ഥലം റെയ്‌ഡ്‌ ചെയ്യുകയായിരുന്നു. ഇവിടെ നിന്നും കുറെയേറെ വോയ്‌സ്‌ കാര്‍ഡുകള്‍ പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

22 ദിര്‍ഹത്തിന്‌ ഇവര്‍ക്ക്‌ ലഭിക്കുന്ന കാര്‍ഡുകള്‍ 30 ദിര്‍ഹത്തിനാണ്‌ ഇവര്‍ വില്‌പന നടത്തിക്കൊണ്ടിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+