മോഷണം നടത്തിയ വീട്ടുജോലിക്കാരി അകത്ത്

തന്റെ ഒരു സുഹൃത്ത് എത്യോപ്യയില്‍ ഒരു വീടു വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞതിനാലാണ് താന്‍ ഈ കൊള്ള നടത്തിയത് എന്നാണ് ഈ സ്‌ത്രീ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഷ്ടിച്ച പണം എത്രയുണ്ട് എന്ന് തനിക്ക് അറിയില്ല എന്നും ഇവര്‍ പറയുന്നു.
ഒരു വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ എത്യോപ്യയിലേക്ക് കയറ്റി അയക്കും എന്നും കോടതി അറിയിച്ചു. പണവും സ്വര്‍ണ്ണവും കൂടിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പണവും ആഭരണങ്ങളും മോഷ്ടിച്ച ഉടനെ ആ സ്‌ത്രീ അവ സുഹൃത്തിനെ ഏല്‍പിക്കുകയാണുണ്ടായത്. ഇയാളാണ് എത്യോപ്യയില്‍ ഇവര്‍ക്ക് വീടു വാങ്ങിക്കൊടുക്കാം എന്നു വാഗ്‌ദാനം ചെയ്‌ത് മോഷണത്തിന് പ്രേരിപ്പിച്ചത്.












Click it and Unblock the Notifications