പീഡനശ്രമം:യുവതി ഛര്‍ദി അഭിനയിച്ച് രക്ഷപ്പെട്ടു

ബംഗ്ലാദേശി ടാക്‌സി ഡ്രൈവറാണ് ബലാത്സംഗ ശ്രമം നടത്തിയ അകത്തായത്. ഇയാള്‍ ഡ്രൈവറുടെ സീറ്റില്‍ നിന്നും പിറകിലേക്കു പെട്ടെന്ന് ചാടി വന്ന് യാത്രക്കാരിയായ കിര്‍ഗിസ്ഥാന്‍ സ്‌ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാളെ പീഡനശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി യുവതി ഛര്‍ദി ഉള്ളതായി അഭിനയിക്കുകയായിരുന്നു. യുവതി ഛര്‍ദിക്കാന്‍ പോവുകയാണെന്നു കണ്ട് ഡ്രൈവര്‍ പെട്ടെന്നു തന്നെ കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങി ഛര്‍ദിക്കാന്‍ അനുവദിക്കുകയായിരുന്നു.
യുവതി മദ്യപിച്ച അവസ്ഥയില്‍ ആയിരുന്ന അവസരം മുതലെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡ്രൈവര്‍. തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവാന്‍ ടാക്‌സിയില്‍ കയറിയ യുവതിയെ ബീച്ചിലേക്ക് കൊണ്ടു പോവുകയാണ് ഡ്രൈവര്‍ ചെയ്‌തത്.
വിജനമായ സ്ഥലത്ത് വണ്ടി നിര്‍ത്തി, സെന്‍ട്രല്‍ ലോക്ക് സംവിധാനം ഉപയോഗിച്ച് വണ്ടി ലോക്ക് ചെയ്‌ത് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ യുവതി ഛര്‍ദിക്കാനുള്ള പോലെ അഭിനയിച്ചപ്പോള്‍ ഇയാള്‍ തിരിച്ച് ഡ്രൈവറുടെ സീറ്റില്‍ ചെന്ന് വണ്ടി അണ്‍ലോക്ക് ചെയ്‌ത് യുവതിയെ പുറത്തിറങ്ങി ഛര്‍ദിക്കാന്‍ അനുവദിക്കുകയായിരുന്നു.
ഇയാള്‍ തെറ്റായ ദിശയിലേക്ക് വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ യുവതി ടാക്‌സിയെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ടാഗ് പറിച്ചെടുത്ത് തന്റെ പേഴ്‌സില്‍ സൂക്ഷിച്ചു വെച്ചിരുന്നു. ഇതാണ് ഇയാളെ പൊലീസിന് എളുപ്പത്തില്‍ അറസ്റ്റ് ചെയ്യാന്‍ സഹായകമായത്.












Click it and Unblock the Notifications