Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്‌കത്ത്‌: ഒമാനില്‍ ടാക്‌സി ട്രക്കില്‍ ഇടിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു. തളിപ്പറമ്പ്‌ ശ്രീകണ്‌ഠപുരം നെടിയങ്ങ അയ്യകത്ത്‌ പുതിയപുരയില്‍ മുഹമ്മദ്‌ കുഞ്ഞിന്റെ മകന്‍ മുസ്‌തഫയാണ്‌ (31) മരിച്ചത്‌. ഒമാനിലെ ഖാബൂറയ്‌ക്ക്‌ സമീപമാണ്‌ അപകടം നടന്നത്‌. അപകടത്തില്‍ രണ്ട്‌ പേര്‍ക്ക്‌ പരക്കേറ്റിട്ടുണ്ട്‌.

മുസ്‌തഫ സഞ്ചരിച്ചിരുന്ന ടാക്‌സി നിയന്ത്രണം വിട്ട്‌ ട്രക്കിലിടിച്ചാണ്‌ അപകടം നടന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. ബിദായയില്‍ കഫറ്റീരിയ നടത്തുകയായിരുന്നു മരിച്ച മുസ്‌തഫ. ചൊവ്വാഴ്‌ച വൈകുന്നേരം ഖാബൂറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ പോകും വഴിയാണ്‌ അപകടം സംഭവിച്ചത്‌.

ഒമാന്‍ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ക്കും, മറ്റൊരു യാത്രക്കാരനും ആണ്‌ അപകടത്തില്‍ പരിക്കേറ്റത്‌. മുസ്‌തഫയുടെ മൃതദേഹം ഇപ്പോള്‍ സൊഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കും.

ഭാര്യ ഷമീമ, മകന്‍ മുഹമ്മദ്‌ നിഷാല്‍ എന്നിവര്‍ക്കൊപ്പം ബിദായയില്‍ ആണ്‌ മുസ്‌തഫ താമസിച്ചിരുന്നത്‌. ഒന്നര വര്‍ഷത്തിന്‌ മുമ്പാണ്‌ മുസ്‌തഫ ഇവിടെ കഫ്‌റ്റീരിയ തുടങ്ങിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+