മലയാളിയെ കൊള്ളയടിച്ച അക്രമി സംഘം പിടിയില്‍

ബുറൈമിയില്‍ ടെലഫോണ്‍ കാര്‍ഡുകളുടെ മൊത്ത വില്‌പന നടത്തുകയാണ് നാസര്‍. കവര്‍ച്ച സംഘത്തെ പിടികൂടിയപ്പോളമ# ഇവര്‍ നാസറില്‍ നിന്നും കവര്‍ന്ന പണവും ടെലഫോണ്‍ കാര്‍ഡുകളും വീണ്ടെടുക്കാനായി. കേസില്‍ രണ്ടു പേരെ നേരത്തെ തന്നെ പിടികൂടിയിരുന്നെങ്കിലും തൊണ്ടി സാധനങ്ങള്‍ മൂന്നാമന്റെ കൈയില്‍ ആയിരുന്നതിനാല്‍ അവ പൊലീസിനു വീണ്ടെടുക്കാനായിരുന്നില്ല.
പുലര്‍ച്ചെ രണ്ട് മണിക്ക് വില്‌പന കഴിഞ്ഞ് ബാക്കി വന്ന ടെലഫോണ്‍ കാര്‍ഡുകളും പണവുമായി താമസസ്ഥലത്തേക്ക് പോവുമ്പോഴാണ് നാസര്‍ ആക്രമിക്കപ്പെട്ടത്. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സംഘം പണവും ബാഗുമായി ഓടിക്കളയുകയായിരുന്നു.
നിസ്സാര പരിക്കുകളോടെയാണ് നാസര്‍ അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആക്രമി സംഘത്തെ പിന്തുടര്‍ന്ന നാസറിന്റെ സുഹൃത്തുക്കളിലൊരാള്‍ ഒരാളുടെ മുഖംമൂടി മാറ്റിയപ്പോള്‍ അയാള്‍ നാസറിന് പരിചയം ഉള്ള ആളാണെന്ന് അറിഞ്ഞതാണ് ഇവരെ പിടികൂടാന്‍ കാരണമായത്.
കവര്‍ച്ച സംഘം തട്ടിയെടുത്ത ബാഗിലായിരുന്നു നാസറിന്റെ ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്, ലേബര്‍ കാര്‍ഡ് എന്നിവയും.












Click it and Unblock the Notifications