റംസാന്‍ പഠനക്യാംപ് 13ന്
ദോഹ: റംസാന്‍ മാസത്തിനു മുന്നോടിയായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പഠനക്യാംപ് സംഘടിപ്പിക്കുന്നു. അഹ്‌ലന്‍ റംസാന്‍ എന്നു പേരിട്ടിട്ടുള്ള ക്യാംപ് ജൂലായ് 13ന് മദീന ഖലീഫയിലെ മര്‍ക്കസുദ്ദവ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം നാലു മണിക്കാണ് ക്ലാസ് ആരംഭിക്കുക. യുഎഇ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അഹമ്മദ്കുട്ടി മദനി മുഖ്യാതിഥിയായിരിക്കും. ഖുറാന്‍ സത്യാസത്യവിവേചനം എന്ന വിഷയത്തെ കുറിച്ചാണ് ഇദ്ദേഹം ക്ലാസ്സെടുക്കുക. റമദാന്‍ ചിന്തകള്‍ എന്ന വിഷയത്തില്‍ ഡോ അബ്ദുല്‍അഹമ്മദ് മദനിയും വ്രതം ഒരു പരിച എന്ന വിഷയത്തില്‍ സിറാജ് ഇരിട്ടിയും നോമ്പിന്റെ ആരോഗ്യ ശാസ്ത്രം എന്ന വിഷയത്തില്‍ ഡോ ബിജു ഗഫൂറും സംസാരിക്കും.
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഖുറാന്‍ വിജ്ഞാനപരീക്ഷയ്ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടക്കും. ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ഡോ അബ്ദുല്‍അഹമ്മദ് മദനി, അലി ചാലിക്കര, സുബൈര്‍ വക്‌റ, അബ്ദുല്‍ലത്തീഫ് നല്ലളം, എംഎ റസാഖ് എന്നിവര്‍ പങ്കെടുത്തു.
റംസാന്‍ മാസത്തിനായി ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications