പൊണ്ണത്തടിയന്‍മാരുടെ എണ്ണത്തില്‍ ഖത്തര്‍ മുന്നില്‍
ദോഹ: പൊണ്ണത്തടിയെ കുറിച്ച് പഠിക്കുന്ന വേള്‍ഡ് സൊസൈറ്റിയുടെ കണക്ക് പ്രകാരം പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഖത്തര്‍ മുന്നില്‍. പൊണ്ണത്തടി വ്യാപനത്തില്‍ ഖത്തറിന് ലോകത്തില്‍ ആറാം സ്ഥാനമാണ് എന്നും ഗവേഷകര്‍ പറയുന്നു.
പരസ്യങ്ങളിലൂടെയും മറ്റും ഭക്ഷണ വിഭവങ്ങള്‍, അതുവഴി അവര്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മുതല്‍ ശൈശവകാലം വരെ ജീനുകളില്‍ നടക്കുന്ന പ്രവര്‍ത്തനം എന്നിവ എങ്ങനെയൊക്കെയാണ് കുട്ടികളുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്നു എന്നിയെ കുറിച്ച് സിദ്‌റ മെഡിക്കല്‍ ഏന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ ചര്‍ച്ച ചെയ്‌തു.
അതുപോലെ പൊണ്ണത്തടി പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും ഗവേഷണ ഫലങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്‌തു.
2009ല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ലോകാനുരോഗ്യ സംഘടനയും ചേര്‍ന്ന് നടത്തിയ 70 ശതമാനം ഖത്തര്‍ ബാലന്‍മാരും അനാരോഗ്യകരമായ ജീവിതരീതിയാണ് പിന്‍പറ്റുന്നത് എന്ന് കണ്ടെത്തിയിരുന്നു.
വികലമായ ഭക്ഷണരീതി കാരണമാണ് ഖത്തര്‍ ബാലന്‍മാരില്‍ പകുതിയിലധികം പേരും തൂക്കക്കൂടുതലുള്ളവരോ തൂക്കക്കുറവുള്ളവരോ ആണ്. ഇത്തരം കണ്ടെത്തലുകളാണത്രെ ദേശീയ കായിക ദിനം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.












Click it and Unblock the Notifications