90 വയസ്സില്‍ വിവാഹത്തിന് യുവത്വം
മനാമ: തൊണ്ണൂറാം വയസ്സിലാണ് ഖലാല്‍ അല്‍ സല്ലാമിക്ക് വിവാഹത്തന്റെ യുവത്വം. ഈ സൗദി വൃദ്ധന്‍ തന്റെ തൊണ്ണൂറാം വയസ്സില്‍ വിവാഹം കഴിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറേ തീരത്തുള്ള അല്‍ ഖന്തഫയില്‍ നിന്നും 75 കിലോമീറ്റര്‍ ഏകലെയുള്ള ഒരു ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ വിവാഹം നടന്നിരിക്കുന്നത്.
ഈ സുന്ദര രാവ് താന്‍ മറക്കില്ല എന്നാണ് തന്റെ ഈ വൈകിയ വേളയിലുള്ള വിവാഹത്തെ കുറിച്ച് ഇയാള്‍ പറയുന്നത്. താന്‍ അവസാനം തന്റെ ബ്രഹ്മചര്യം അവസാനിപ്പിക്കാനും വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.
അല്‍ കന്തഫയിലുള്ള ഒരു ആഢംബര ഹോട്ടലിലാണ് തൊണ്ണൂറാം വയസ്സിലെ വിവാഹത്തിന്റെ മധുവിധു.












Click it and Unblock the Notifications