അനധികൃതതാമസക്കാരെ കുറിച്ചറിയിക്കുന്നവര്‍ക്ക് പണം
ദുബയ്: അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും എന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നു.
അനധികൃത താമസക്കാര്‍, യാചകര്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്നിവരെ കുറിച്ചെല്ലാം ഉദ്യോഗസ്ഥരുടെശ്രദ്ധയില്‍ പെടുത്തുന്നവര്‍ക്ക് 500 ദിര്‍ഹം ലഭിക്കും. ഒരു വര്‍ഷം മുമ്പ് തന്നെ യുഎഇയില്‍ ഇങ്ങനൊരു നിയമം നിലവിലുണ്ട്.
ഇങ്ങനെ രാജ്യത്തിനു ഭീഷണിയാവുന്ന ആളുകളെ കുറിച്ച് അധികൃതരെ വിവരം അറിയിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് 80080 എന്ന ടോണ്‍ ഫ്രീന നമ്പറിലേക്ക് വിളിച്ചാല്‍ മതി.
ഒരാള്‍ ഇങ്ങനെ അനധികൃത താമസക്കാരെ കുറിച്ചോ മറ്റോ പൊലീസിനു വിവരം നല്‍കുമ്പോള്‍ വിളിക്കുന്ന ആളുടെ നമ്പര്‍ വാങ്ങി സൂക്ഷിക്കും. പിന്നീട് ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്‌ത് കഴിഞ്ഞആല്‍ ഇയാളെ പാരിതോഷിക തുക നല്‍കാന്‍ വിളിക്കുന്നതായിരിക്കും.
ഇങ്ങനെ പൊലീസിനെ സഹായിക്കുന്നവരുെ വിവരങ്ങള്‍ വലരെ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും എന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications