Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂട്‌ യുഎഇയില്‍ റമദാന്‍ അസഹ്യമാക്കുന്നു

അല്‍ എയ്‌ന്‍: റമദാന്‍ വ്രതകാലം കൂടിയായപ്പോള്‍ യുഎഇയില്‍ ചൂട്‌ അസഹ്യമാവുന്നു. 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്‌ യുഎഇയിലെ പലയിടങ്ങളിലെയും ചൂട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ചൂടും റമദാനും കൂടിയായപ്പോള്‍ ആളുകള്‍ കഴിവതും ഓഫീസിലും വീട്ടിലും മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്‌ ജീവിതം.

അല്‍ എയ്‌ന്‍, സുവെയ്‌ഹാന്‍, അം അല്‍ സുമോല്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും ചൂട്‌ എന്നാണ്‌ കാലാവ്‌സ്ഥാ പ്രവചകര്‍ അറിയിച്ചിരിക്കുന്നത്‌. അബുദാബിയില്‍ ചൂട്‌ 47 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌.

ദുബയ്‌, ഷാര്‍ജ, തീരദേശ നഗരമായ ഫുജൈറ എന്നിവിടങ്ങളിലെയും അവസ്ഥ ഒട്ടും ആശാവഹമല്ല. ദുബയില്‍ 44 ഡിഗ്രി സെല്‍ഷ്യസും, ഷാര്‍ജയില്‍ 43 ഡിഗ്രി സെല്‍ഷ്യസും, അല്‍ എയ്‌നില്‍ 47 ഡിഗ്രി സെല്‍ഷ്യസും ആണ്‌ താപനില.

അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം ചൂടിന്റെ അസഹ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനിടയില്‍ യുഎഇയുടെ ചില ഭാഗങ്ങളില്‍ അപ്രതീക്ഷിത മഴയും ഉണ്ടായി. അല്‍ എയ്‌നിലെ സഖിര്‍ ജില്ല, ലിവ, ബു ഹംറ എന്നിവിടങ്ങളില്‍ ആണ്‌ ശനിയാഴ്‌ച വൈകീട്ട്‌ അപ്രതീക്ഷിതമായി മഴ പെയ്‌തത്‌.

ചൂട്‌ ശമിപ്പിക്കുന്നതിന്‌ പകരം മഴ അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനാണ്‌ കാരണമായത്‌. റമദാനിലെ ആദ്യ പത്ത്‌ ദിവസങ്ങളില്‍ കഠിനമായ ചൂട്‌ ആയിരിക്കും എന്നു തന്നെയാണ്‌ കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+