ഐഡി കാര്‍ഡ്: കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് വേണം
ദുബയ്: യുഎഇയില്‍ എമിറേറ്റ് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പ്രത്യേകം പാസ്‌പോര്‍ട്ട് എടുക്കണമെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി ആവശ്യപ്പെട്ടു. സാധാരണ കുഞ്ഞുങ്ങളുടെ പേര് അമ്മയുടെ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കുന്ന പതിവ് രീതി പറ്റില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സെപ്‌റ്റംബര്‍ 30 ആണ് എമിറേറ്റ് ഐഡന്റിറ്റി കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി. അതിനു മുമ്പ് കുട്ടികള്‍ക്കെല്ലാം പാസ്‌പോര്‍ട്ട് എടുക്കണം. എങ്കിലേ അവസാന തീയതിക്ക് മുമ്പ് ഐഡന്റിറ്റി കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയൂ.
റെസിഡന്‍സി പെര്‍മിറ്റിനൊപ്പം സ്വന്തമായി പാസ്‌പോര്‍ട്ടും കൂടിയുള്ള കുട്ടികള്‍ക്കേ ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുകയുള്ളൂ. അതുപോലെ കാലാവധി കഴിയുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്.
എന്നാല്‍ 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഒഴികെയുള്ള ആളുകളുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ കാലാവധി കഴിഞ്ഞ് ഒരു മാസം കഴിയുന്നതിന് മുമ്പായി പുതുക്കിയാല്‍ മതി.
യുഎഇയില്‍ പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരില്‍ അതാതു സമയത്ത് ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കുന്നതിന് ഒരു ടീമിനെ തന്നെ അധികൃചര്‍ നിയമിച്ചിട്ടുണ്ട്.
ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ബം വീതം പരമാവധി 1,000 ദിര്‍ഹം വരെ പിഴ ഈടാക്കുന്നതായിരിക്കും.












Click it and Unblock the Notifications