യുഎയില്‍ കനത്ത ഇടിയും മഴയും
അല്‍ എയ്‌ന്‍: യുഎഇയിടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്‌ച കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. അതേസമയം മറ്റു ചില ഭാഗങ്ങളില്‍ പൊടിക്കാറ്റും മണല്‍ക്കാറ്റും ആയിരുന്നു ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷം.
കനത്ത മഴ കാരണം പലയിടത്തും വെള്ളം കേറിയ അവസ്ഥയിലായിരുന്നു. ഷാര്‍ജ - കര്‍ബ റോഡിലെ ഷൗക്കയിലെ ആളുകള്‍ അവിടെ വെള്ളം കയറിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കുന്നുകളില്‍ നിന്നും മറ്റും ഉള്ള അരുവികളിലൂടെയെല്ലാം ചളിയും കല്ലുകളും കുത്തിയൊഴുകി.
മഴ പെയ്‌തു തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ ഷൗക്ക പ്രദേശമാകെ വെള്ളത്തില്‍ കുതിര്‍ന്ന അവസ്ഥയിലായി. വെള്ളം കയറിയതിനാലും, കല്ലുകള്‍ വീഴുന്നതിനാലും ഷാര്‍ജ - കല്‍ബ പ്രധാന റോഡില്‍ കനത്ത ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു.
ഫിലിയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഒമാനില്‍ നിന്നും വന്ന മഴ മേഘങ്ങളാണ് യുഎഇയിലെ കനത്ത മഴയ്‌ക്ക് കാരണമായത് എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയറോളജി ഏന്റ് സിസ്‌മോളജി അറിയിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ മരുഭൂ പ്രദേശങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഉയര്‍ന്ന ചൂടും, ഈര്‍പ്പവും ഈ പ്രദേശങ്ങളിലെ ജീവിതം ദുസ്സഹമാക്കി.












Click it and Unblock the Notifications