മലയാളിക്ക് യുഎഇയില്‍ ഒന്നര കോടിയുടെ നഷ്ടപരിഹാരം
ദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് യുഎഇയില്‍ ഒന്നര കോടിരൂപയോളം നഷ്ടപരിഹാരം. തലശ്ശേരി കടവത്തൂര്‍ സ്വദേശി മഹമൂദിനാണ് ഒന്നര കോടി രൂപ നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്. ഷാര്‍ജ സിവില്‍ കോടതിയാണ് ഇയാള്‍ക്ക് ഒന്നരകോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.
ബുഹൈറ ഇന്‍ഷുറന്‍സ് കമ്പനിയോടാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഖോര്‍ഫുക്കാനയില്‍ വെച്ചാണ് മഹമൂദ് വാഹനാപകടത്തില്‍ പെട്ടത്. 2011 ഏപ്രില്‍ നാലിനായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ മഹ്മൂദിന്റെ നട്ടെല്ലിനും കാലുകള്‍ക്കും സാരമായ പരിക്കേറ്റിരുന്നു.
വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകും വഴി ബംഗ്ലാദേശ് പൗരന്‍ ഓടിച്ച കാര്‍ മഹ്മൂദിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിനേറ്റ ക്ഷതം കാരണം ഇരു കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു.
ഇതിനിടയില്‍ നിരവധി ശ്‌സത്രക്രിയകള്‍ക്കാണ് മഹ്മൂദിന് വിധേയമാകേണ്ടി വന്നത്. ഷാര്‍ജ മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക കോടതി വിധിച്ചത്.
എന്നാല്‍ നഷ്ടപരിഹാര തുക അപര്യാപ്‌തമാണ് എന്നും കൂടുതല്‍ തുക ആവശ്യപ്പെപ്പ് അപ്പീല്‍ കോടതിയെ സമീപിക്കും എന്നുമാണ് മഹ്മൂദിന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. 22 വര്‍ഷമായി ഖോര്‍ഫുക്കാനയില്‍ ഗ്രോസറി നടത്തുകയായിരുന്നു മഹ്മൂദ്.












Click it and Unblock the Notifications