വിസ മാറാന്‍ സ്‌ത്രീകള്‍ രാജ്യം വിടണം
ദുബയ്: യുഎഇയില്‍ ഇനി സ്‌ത്രീകള്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറണമെങ്കില്‍ രാജ്യത്തിന് പുറത്തു പോയി വരേണ്ടി വരും. തൊഴില്‍ വിസയിലേക്ക് മാറാന്‍ രാജ്യത്തിന് പുറത്തു പോയി എക്‌സിറ്റ് വിസ അടിച്ചു കിട്ടണം എന്നൊരു പുതിയ നിയമം നിലവില്‍ വരാന്‍ പോകുന്നു യുഎഇയില്‍.
ഭര്‍ത്താവിന്റെയോ, മറ്റ് ബന്ധുക്കളുടേയോ സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇയില്‍ എത്തുന്ന സ്‌ത്രീകള്‍ക്കാണ് ഈ പുതിയ നിയമം ബാധകമാവുക. നേരത്തെ ഇത് സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്ന പ്രവാസികള്‍ക്ക് മാത്രമായിരുന്നു ബാധകമായിരുന്നത്.
യുഎഇ റസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് തൊഴില്‍ വിസാ നിയമത്തിലുള്ള ഈ പുതിയ മാറ്റത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. വേറൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ് റസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കാണിച്ചാല്‍ മാത്രമേ നിലവിലുള്ള വിസ റദ്ദാക്കുകയുള്ളൂ.
തൊഴില്‍ വിസയ്‌ക്ക് അപേക്ഷിച്ചാല്‍ എക്‌സിറ്റ് യാത്രയ്‌ക്ക് ഒരാഴ്‌ചത്തെ സമയം അനുവദിക്കും. തൊഴില്‍ വിസ നടപടികള്‍ പൂര്‍ത്തിയായി എന്ന് അറിയിപ്പ് ലഭിക്കുന്നപക്ഷം അപേക്ഷകയ്‌ക്ക് യുഎഇയിലേക്ക് തിരിച്ചു കയറാവുന്നതാണ്.












Click it and Unblock the Notifications