ആയിശ ബീവിയെ അപമാനിച്ച ബ്ലോഗര്‍ അകത്ത്

ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ചീഫ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ വെബ്‌സൈറ്റിലൂടെ പ്രവാചക ഭാര്യയെ നിന്ദിച്ചു എന്ന് ആരോപിച്ചാണ് ബ്ലോഗറെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
19 വയസ്സുകാരനായ ഈ ബ്ലോഗര്‍ നിരവധി വെബ്‌സൈറ്റുകളില്‍ പ്രവാചകനെയും, അനുയായികളെയും, അദ്ദേഹത്തിന്റെ ഭാര്യമാരെയും കുറിച്ച് ഇതിനു മുമ്പും അപകീര്‍ത്തികരമായ പോസ്‌റ്റുകള്‍ ചെയ്‌തിട്ടുണ്ടെന്നാണ് അറസ്‌റ്റിനെ കുറിച്ച് അധികൃതരുടെ വിശദീകരണം.
മതനേതാക്കളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയോ, മറ്റേതെങ്കിലും വിധത്തില്‍ അപമാനിക്കുകയോ ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ബഹ്‌റൈന്‍ നിയമ വ്യവസ്ഥയിലുള്ളത്.












Click it and Unblock the Notifications