ദുബയ്: ദുബയുടെ അഭിമാന സ്‌തംഭവും വോകത്തിലെ ഏറ്റവും വലിയ കെട്ടിടവുമായ ബുര്‍ജ് ഖലീഫ സ്വന്തമാക്കിയവരില്‍ പ്രമുഖ സ്ഥാനത്ത് ഇറാന്‍കാര്‍. ബുര്‍ജ് ഖലീഫയിലെ 1280 ലക്ഷം ഡോളര്‍ വിലമതിക്കുന്ന അത്രയും ഭാഗം ഇറാന്‍കാരാണ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസക്കാലത്തിനിടക്കാണ് ഈ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരിക്കുന്നത്.
സ്‌ക്വയര്‍ ഫീറ്റിന് 2,600 ദിര്‍ഹം മുതല്‍ 3,800 ദിര്‍ഹം വരെയാണ് ബുര്‍ജ് ഖലീഫയിലെ വില കണക്കാക്കപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറഞ്ഞ വിലയാണ്.
Iranian investors have snapped up property worth $128 million (Dh470 million)in the world's tallest tower, the Burj Khalifa, in the last six months, according to data from Dubai's government.