വിമാനത്തില്‍ പിറന്ന കുഞ്ഞിന് വിമാനത്തിന്റെ പേര്

യുവതി അപ്രതീക്ഷിതമായി പ്രസവിച്ചതിനെ തുടര്‍ന്ന് യാത്രാ മധ്യേ അടിയന്തിരമായി വിമാനം വിയറ്റ്‌നാമില്‍ നിര്‍ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാര്‍ വളരെ പെട്ടെന്ന് വേണ്ട സഹായങ്ങള്‍ ചെയ്‌തു. വിമാനത്തിലെ ടോയ്‌ലറ്റിലാണ് പ്രസവം നടന്നത്.
രണ്ട് എല്‍ഇഡി ലൈറ്റുകള്‍ പാസഞ്ചര്‍ സീറ്റിനോട് ചേര്‍ത്ത് വെച്ചാണ് നവജാത കുഞ്ഞിന് ആവശ്യമായ ചൂട് നല്‍കിയത്. ഓക്‌സിജന്റെ അപര്യാപ്‌തത കാരണം പ്രസവിച്ച ഉടനെ കുഞ്ഞ് അസ്വസ്ഥത പ്രകടമായിരുന്നു. എന്നാല്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന രണ്ട് നഴ്‌സുമാരുടെ സമയോജിതമായ ഇടപെടലാണ് അമ്മയ്‌ക്കും കുഞ്ഞിനും താങ്ങായത്.
കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്യാതെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications