ഇഫ്‌താര്‍ സമയത്ത് അപകടങ്ങള്‍ കൂടുന്നു

റമദാന്‍ വ്രതാനുഷ്ടാന കാലത്ത് വൈകീട്ട് ആറരക്കും ഏഴരക്കും ഇടയില്‍ മാത്രം 441 അപകടങ്ങളാണ് ദുബയ് പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓപറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
വൈകീട്ട് ആറരക്കും ഏഴരക്കും ഇടയിലുള്ള സമയം വ്രതം അവസാനിപ്പിക്കുന്നതിന് തൊട്ടു മുമ്പും ശേഷവും ഉള്ള സമയം ആണ്. ഈ സമയങ്ങളില്‍ ആളുകളില്‍ തിരക്കിട്ട് ഡ്രൈവ് ചെയ്യാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്.
ഓഫീസില്‍ നിന്നും പെട്ടെന്ന് റൂമിലോ, വീട്ടിലോ എത്തിച്ചേര്‍ന്ന് കുടുംബത്തോടും സുഹൃത്തുക്കള്‍ക്കും ഒപ്പം വ്രതം അവസാനിപ്പിക്കാനും, പള്ളിയില്‍ നിന്നും മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം പെട്ടെന്നു വീട്ടിലേക്കെത്താനും തിരക്കിട്ടു വണ്ടിയോടിക്കുന്നതാണ് ഈ സമയത്ത് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം എന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications