റമദാനില്‍ ദുബയില്‍ 182 യാചകര്‍ അറസ്റ്റില്‍

ഈദുല്‍ ഫിത്വര്‍ അവധി കഴിയുന്നത് വരെ ഈ യാചകര്‍ക്കെതിരെയുള്ള ക്യാമ്പെയ്‌ന്‍ തുടരും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ നല്ല മനസ്സ് ചൂഷണം ചെയ്യുന്നവരില്‍ നിന്നും ആളുകള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ക്യാമ്പെയ്‌ന്‍ നടത്തുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട യാചകര്‍ യഥാര്‍ത്ഥത്തില്‍ യാചകര്‍ തന്നെയാണോ, സഹായം ആവശ്യമുള്ളവരാണോ, അതോ വ്യാജ യാചകരാണോ എന്നൊക്കെ പരിശോധിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നു തന്നെയുണ്ടാകും. ആവശ്യമായവര്‍ക്ക് ജോലി ശരിയാക്കികൊടുക്കുകയും ചെയ്യും.












Click it and Unblock the Notifications