ദുബയിലേയ്ക്ക് ഇന്ത്യന്‍ 'യാചകര്‍' ഒഴുകുന്നു

ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ദുബയില്‍ ഇത്തരത്തിലുള്ളവരെ പിടികൂടാനായി ഷോപ്പിങ് മാളുകളിലും പള്ളികളിലും പ്രത്യേകം പൊലീസുകാരെ
നിയോഗിച്ചിട്ടുണ്ട്. ഇതിനോടകം 131 പേര്‍ ഭിക്ഷാടനത്തിന് പിടിയിലായിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ഏഷ്യാക്കാരാണ്. ഇതില്‍ 16 പേരും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്ന് എത്തിയവരാണ്.
പാകിസ്താനില്‍ നിന്ന് എത്തിയ ഭിക്ഷാടകനില്‍ നിന്ന് പൊലീസ് 18,000 ദിര്‍ഹം (2.45ലക്ഷം രൂപയോളം)പിടിച്ചെടുത്തു. ഇത് എല്ലാവര്‍ഷവും അരങ്ങേറുന്ന ഒരു സംഭവമാണെന്നാണ് ദുബയ് പൊലീസിന്റെ അഭിപ്രായം. മറ്റ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ പോലും റംസാന്‍ കാലത്ത് സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം നടത്തുകയാണ്. വിമാനക്കൂലി കഴിച്ച് ഇവര്‍ നല്ലൊരു തുക സമ്പാദിക്കുന്നു. ദുബയിലെ ഒരു മാധ്യമസ്ഥാപനത്തില്‍ ജോലി നോക്കുന്നയാള്‍ പത്തുമിനിറ്റിനുള്ളില്‍ 1,200 ദിര്‍ഹം(16,200 രൂപ) സമ്പാദിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ദുബയില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ലെങ്കിലും ഇവര്‍ക്കെല്ലാം പാസ്‌പോര്‍ട്ടും സന്ദര്‍ശക വിസയും ഉണ്ടെന്നാണ് അറിയുന്നത്. തമിഴ്‌നാടിന് പുറമേ ബിഹാര്‍, ഉത്തര്‍പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്. ഭിക്ഷാടനത്തിന് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്. ശിക്ഷ ലഭിക്കുമെന്നറിഞ്ഞു കൊണ്ടു തന്നെയാണ് പലരും ഇതിന് ഇറങ്ങിതിരിക്കുന്നതെന്ന് ഗള്‍ഫിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications