മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 7 പേര്‍ മരിച്ചു

അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ രണ്ടെണ്ണം ഇബ്രിയില്‍ നിന്നും റസ്‌താക്കിലേക്കു പോവുകയായിരുന്നു. അപ്പോള്‍ എതിര്‍ വശത്തു നിന്നും കുതിച്ചു വന്ന മൂന്നാമത്തെ കാര്‍ ഈ രണ്ട് വണ്ടികളിലും വന്നിടിക്കുകയായിരുന്നു.
എതിര്‍ വശത്തു നിന്നും വന്ന കാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയാണ് ഓടിക്കൊണ്ടിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് വണ്ടികളെയും ഇടിച്ച് തെറിപ്പിച്ച ശേഷം ഈ വണ്ടി അടുത്തുള്ള ഒരു മണ്‍കൂനയില്‍ ചെന്നിടിച്ച്, രണ്ടായി പിളര്‍ന്ന് കത്തുകയാണ് ഉണ്ടായത്.
ഈ കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മരണപ്പെട്ട മറ്റു രണ്ട് പേര്‍ അപകടത്തില്‍ പെട്ട മറ്റു രണ്ട് വണ്ടികളില്‍ യാത്ര ചെയ്‌തവരാണ്. ഈ വാഹനങ്ങളിലെ ബാക്കിയുള്ള ആറു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.












Click it and Unblock the Notifications