വാഹനാപകടം: ഒമാനില്‍ 5പേര്‍ മരിച്ചു
മസ്‌ക്കറ്റ്: നാലു വ്യത്യസ്ത അപകടങ്ങളിലായി അഞുപേര്‍ മരിക്കുകയും, പന്ത്രണ്ട് അപകടങ്ങളില്‍ നിന്നായി 11 പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തു. ഒമാന്‍ റോയല്‍ പൊലിസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജലന്‍ ബു അലിയില്‍ നടന്ന അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അതുപോലെ ഇബ്രിയില്‍ നടന്ന അപകടത്തില്‍ വണ്ടിയുടെഡ്രൈവര്‍ മരിച്ചു. ദൊഫാര്‍ ഭാഗത്തുണ്ടായ ഒരു അപകടത്തില്‍ വാഹനം കാല്‍നടയാത്രക്കാരന്റെ മേലേക്ക് ഇടിച്ചു കയറി കാല്‍ നടയാത്രക്കാരനുംഡ്രൈവറും മരിച്ചു.
ഒമാന്‍ റോയല്‍ പൊലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മാസം മാത്രം 612 അപകടങ്ങളാണ് ഒമാനില്‍ ഉണ്ടായിരിക്കുന്നത്. ഈഅപകടങ്ങളില്‍ നിന്നും മാത്രമായി 85 ജീവനാണ് പൊലിഞ്ഞത്.
ഈ സാഹചര്യത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന് അധികതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications