Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കും

Oman Map
മസ്‌കറ്റ്‌: ബുധനാഴ്‌ച ഒമാനില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട ഒന്‍പത്‌ മലയാളികളില്‍ കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്‌ച നാട്ടിലെത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

മുസ്‌തഫ, ഭാര്യ, മക്കളായ ഹാഷിം, ഫാത്തിമ, അനസ്‌ എന്നിവരുടം മൃതദേഹങ്ങളാണ്‌ ശനിയാഴ്‌ച നാട്ടിലെത്തുക. മുസ്‌തഫയുടെ സുഹൃത്ത്‌ മലപ്പുറം, കുറ്റിപ്പുറം സ്വദേശി ഖാലിദും കുടുംബവും ആണ്‌്‌ അപകടത്തില്‍ മരണപ്പെട്ട മറ്റു മലയാളികള്‍.

ഖാലിദിന്റെ ഭാര്യ റുഖിയ, മകള്‍ മുഹ്‌സിന, സഹോദരന്‍ അന്‍വര്‍ എന്നിവരാണ്‌ മരണപ്പെട്ട ഖാലിദിന്റെ കുടുംബാംഗങ്ങള്‍.

വിമാന മാര്‍ഗം എത്തുന്ന മൃതദേഹങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ്‌ എത്തുക. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ താമസം നേരിട്ടതിനാലാണ്‌ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്‌ വൈകിയത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

വൈകീട്ട്‌ പൊതുദര്‍ശനത്തിന്‌ വെച്ച ശേഷം ജുമാ മസ്‌ജിദില്‍ ആണ്‌ ഖബറടക്കം നടക്കുക.

മുസ്‌തഫയുടെയും ഖാലിദിന്റെയും കുടുംബങ്ങള്‍ യാത്ര ചെയ്‌തിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ ഇടിച്ചാണ്‌ അപകടം സംഭവിച്ചത്‌. മറ്റേ കാറില്‍ യാത്ര ചെയ്‌തിരുന്ന രണ്ട്‌ ഒമാന്‍ പൗരന്‍മാരും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+