വയറ്റിനുള്ളില്‍ കൊക്കെയ്‌ന്‍;യുവതി അറസ്റ്റില്‍

യുവതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയില്‍ വെച്ച് എക്‌സ്‌റേ പരിശോധനയിലൂടെ കൊക്കെയ്‌ന്‍ ക്യാപ്‌സ്യൂളുകള്‍ വയറ്റിലുണ്ട് എന്ന് ഉറപ്പു വരുത്തുകയായിരുന്നു.
എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെ പേരുവിവരങ്ങളോ ശരിയായ രാജ്യമോ പുരത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഇതിനിടയില്‍ ബിര്‍ക്ക, അമാരത്ത് ഭാഗങ്ങില്‍ വെച്ച് മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ചതിന് വേറെ നാലു പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരും അന്താരാഷ്ട്ര തലത്തില്‍ മയക്കു മരുന്നു കള്ളക്കടത്ത് ശൃംഘലയുടെ ഭാഗമാണ് എന്നാണ് പൊലിസിന്റെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്ന വിവരം. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നും ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുന്നതിന് നേതൃത്വം നല്‍കുന്നവരാണ് ഈ നാലു ആളുകലും എന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications