യുഎഇയില്‍ ചൂടിന് ആശ്വാസമായി മഴ പെയ്‌തു
ദുബയ്: കടുത്ത ചൂടില്‍ കഷ്ടപ്പെടുന്നവര്‍ക്ക് താല്‍കാലിക ആശ്വാസം നല്‍കിക്കൊണ്ട് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴ പെയ്‌തു. നല്ല ഇടിയോടും മിന്നലോടും കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഏകദേശം ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന കനത്ത മഴയാണ് അനുഭവപ്പെട്ടത്.
33.6 സെന്റീ മീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ജബല്‍ ഹഫീറ്റ് ഭാഗത്താണ് ഏറ്രവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു ഇവിടെ മഴ.
ഒരൊറ്റ കനത്ത മഴ കിട്ടിയപ്പോഴേക്കും ജബല്‍ ഹഫീറ്റിലെ ചൂടിന്റെ കാഠിന്യത്തില്‍ വലിയ കുറവാണ് അനുഭവപ്പെട്ടത്. ഏകദേശം 10 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഈ പ്രദേശത്ത് മഴയോടെ കുറഞ്ഞത്.
ഒമാന്‍ കടല്‍ വഴി വന്ന കാറ്റാണ് യുഎഇയില്‍ ഇത്രയും കനത്ത മഴ പെയ്യിക്കാന്‍ കാരണമായത് എന്നാണ് കാലാവസ്ഥാ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ മഴ പെയ്‌ത ഭാഗങ്ങളില്‍ മാത്രമേ അന്തരീക്ഷ ഊഷ്‌മാവില്‍ കുറവ് അനുഭവപ്പെട്ടുള്ളൂ. മഴ പെയ്യാത്ത യുഎഇയുടെ മറ്റൂ ഭാഗങ്ങളില്‍ ചൂട് കഠിനമായി തന്നെ തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications