ഷവര്‍മ ഷാര്‍ജയിലും വില്ലന്‍;കുട്ടി മരിച്ചു

അന്റണി അലോഷിയുടെ മകനാണ് മരിച്ച മരിയന്‍. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിയന്‍ കഴിച്ച ഷവര്‍മയില്‍ വിഷാംശമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ചര്‍ദ്ദിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് ഷാര്‍ജയിലെ അല്‍ ഖാസ്‌മിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിക്കുന്നത്.
കുട്ടിയുടെ അമ്മയും ഒരു ബന്ധുവും ഷവര്‍മ കഴിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എങ്കിലും മറ്റു അപകടം ഒന്നും ഉണ്ടായില്ല.












Click it and Unblock the Notifications