അബുദാബിയില്‍ തുപ്പിയാല്‍ പോക്കറ്റ് കാലിയാവും

റോഡില്‍ തുപ്പിയാല്‍ മുമ്പ് പിഴ 200 ദിര്‍ഹം ആയിരുന്നത് 1,000 ദിര്‍ഹം ആക്കി ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍. അതുപോലെ പൊതു സ്ഥ്‌ലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ 5,000 ദിര്‍ഹം ആണ് പിഴ. പിഴക്കു പുറമെ ജയില്‍ ശിക്ഷയും ലഭിക്കും പൊതു സ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍.
റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്‌ചയ്‌ക്കും തയ്യാറല്ല എന്ന കര്‍ശന നിലപാടിലാണ് അബുദാബി മുനിസിപ്പാലിറ്റി.
ഇതുമായി ബന്ധപ്പെട്ട് 2011ല്‍ 950 നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആഗസ്‌ത് മാസം കഴിഞ്ഞപ്പോഴേക്കും നിയമ ലംഘനങ്ങളുടെ എണ്ണം 980 ആയി. ഈ സാഹചര്യത്തിലാണ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ ച്യൂയിഗം ചവച്ചു തുപ്പുന്നവര്‍ക്കും പാന്‍ മസാല തുപ്പുന്നവര്‍ക്കും എതിരെ 500 ദിര്‍ഹം പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications