വിമാനം ഹജ്ജിനു പോയി;പ്രവാസികള്‍ പെരുവഴിയില്‍

ശനിയാഴ്‌ച രാവിലെ എട്ടേമുക്കാലിന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കായി രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ കാര്യം അറിയുന്നത്.
വിസാ കാലാവധി കഴിയാറായവരും, ഞായറാഴ്‌ച ജോലിയില്‍ തിരിച്ച് പ്രവേശിക്കേണ്ടവരുമായ പ്രവാസികളുടെ കാര്യമാണ് ഏറെ കഷ്ടമായത്. കൂടാതെ കൈക്കുഞ്ഞുങ്ങളെയും കൊണ്ട് യാത്രക്കൊരുങ്ങി വന്നവരും രോഗികളായ യത്രക്കാരും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാവുകയായിരുന്നു എയര്‍ ഇന്ത്യയുടെ ഈ കടുത്ത തീരുമാനത്തിനു മുന്നില്‍.
മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ വരെ ഈ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. അപ്രതീക്ഷിതമായ ഈ അവസാന നിമിഷ വിമാന റദ്ദാക്കലിനെതിരെ കടുത്ത പ്രതിഷേധം ആണ് ഉയര്‍ന്നിരിക്കുന്നത്.
യുപിയില്‍ നിന്നും ഉള്ള ഹജ് തീര്‍ത്ഥാടകരെ കൊണ്ടു പോകുന്നതിനാണ് തിരുവനന്തപുരം - ഷാര്‍ജ വിമാനം റദ്ദാക്കിയത് എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ശനിയാഴ്‌ച പുലര്‍ച്ചെ നാലു മണിയോടെയാണ് വിമാനം റദ്ദാക്കുന്നത്.
മുന്‍ക്കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതിനെ കുറിച്ച് പരാതിപ്പെട്ട യാത്രക്കാരോട് എയര്‍ ഇന്ത്യ അധികൃതര്‍ മോശമായി പെരുമാറി എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications