സൗദിയില്‍ 2 മലയാളികള്‍ക്ക് വധശിക്ഷ ലഭിച്ചു

2004 ജനുവരി 11ന് കരിപ്പൂരില്‍നിന്ന് ദമ്മാം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഹംസ അബൂബക്കറില്‍ നിന്ന് മയക്കു മരുന്ന് പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലു മലയാളികള്‍ അടക്കം വന്‍ സംഘം പിടിക്കപ്പെട്ടിരുന്നു. ഹംസയെ ഉപയോഗിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിലൂടെയാണ് ശൈഖ് മസ്താന്‍ എന്ന സലീമും പിടിയിലായത്.
2006ലാണ് സൗദി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പുനര്‍ വിചാരണയും മറ്റു നിയമപരമായ നിരവധി നടപടികളും നടക്കുകയുണ്ടായി. കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.
റുഖിയയാണ് ഹംസയുടെ ഭാര്യ. സുബിന, സജിന, അന്‍സു എന്നിവര്‍ മക്കളാണ്. ജംഷിജയാണ് മുഹമ്മദ് സലീമിന്റെ ഭാര്യ. മകള്‍: നെസ്‌വ.












Click it and Unblock the Notifications