Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബയ്‌-അബുദാബി ബസില്‍ ആരും വിശന്നിരിക്കില്ല

Catering in Bus
ദുബയ്‌: ദുബയിലെ അല്‍ ഗുബെയ്‌ബയില്‍ നിന്നും അബുദാബിയിലേക്കുള്ള ബസ്‌ യാത്രയില്‍ ഇനി ആരും വിശന്നിരിക്കില്ല. കാരണം റോഡ്‌സ്‌ ഏന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി (ആര്‍ടിഎ) ബസില്‍ കേറ്ററിങ്‌ സര്‍വ്വീസ്‌ ആരംഭിച്ചിരിക്കുകയാണ്‌.

ലോകത്തില്‍ ആദ്യമായാണ്‌ ഒരു പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ബസില്‍ കേറ്ററിങ്‌ സര്‍വ്വീസ്‌. അതുകൊണ്ട്‌ തന്നെ ഇത്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടാന്‍ അര്‍ഹമാണെന്നാണ്‌ അധികൃരുടെ അവകാശവാദം.

ആര്‍ടിഎയും അല്‍ ഷാമി ഫുഡ്‌സ്റ്റഫ്‌
ട്രേഡിങ്ങും സംയുക്തമായാണ്‌ ദുബയിക്കും അബുദാബിക്കും ഇടക്കുള്ള ബസില്‍ കേറ്ററിങ്‌ സര്‍വ്വീസ്‌ ആരംഭിച്ചിരിക്കുന്നു. ദുബയിലെ അല്‍ ഗുബെയ്‌ബ മുതല്‍ അബുദാബിയിലെ ബര്‍ ദുബയ്‌ വരെയുള്ള ബസിലെ യാത്രക്കാര്‍ക്കാണ്‌ വിശപ്പറിയാതെ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്‌.

ചിപ്‌സ്‌, കേക്ക്‌, ബിസ്‌ക്കറ്റ്‌, ജ്യൂസ്‌ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളാണ്‌ ഇപ്പോള്‍ ഈ കേറ്ററിങ്‌ സര്‍വ്വീസ്‌ വഴി ലഭിക്കുക. വളരെ നല്ല പ്രതികരണമാണ്‌ ഈ നോണ്‍ സ്‌റ്റോപ്പ്‌ റൂട്ടിലുള്ള കേറ്ററിങ്‌ സര്‍വ്വീസിന്‌ ലഭിക്കുന്നത്‌ എന്നും ഉടന്‍ തന്നെ മറ്റു റൂട്ടുകളില്‍ ഓടുന്ന ബസ്സുകളിലും സമാനമായ രീതിയില്‍ കേറ്ററിങ്‌ സര്‍വ്വീസ്‌ ആരംഭിക്കും എന്നാണ്‌ അധികൃതര്‍ അറിയിച്ചിരിക്കുന്നത്‌.

പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ യാത്രക്കാര്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമാക്കുക, കൂടുതല്‍ ആളുകളെ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടിലേക്ക്‌ ആകര്‍ഷിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ്‌ ബസില്‍ കേറ്ററിങ്‌ സര്‍വ്വീസ്‌ ആരംഭിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+