ബസ്സുകളില്‍ വൈഫൈ സംവിധാനം!
ദുബയ്: ദുബയ് - അബുദാബി റൂട്ടിലോടുന്ന ബസ്സുകളില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ആരംഭിച്ച വൈഫൈ സംവിധാനം കൂടുതല്‍ ബസ്സുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. 2013 വര്‍ഷാരംഭത്തോടെ ഈ റൂട്ടിലെ എല്ലാ ഇന്റര്‍സിറ്റി ബസ്സുകളിലും വൈഫൈ സംവിധാനം ഒരുക്കാനാണ് അധികൃതരുടെ പദ്ധതി.
ദുബയ്-അബുദാബി റൂട്ടിലെ അഞ്ച് ബസ്സുകളിലാണ് ഇപ്പോള്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ഒരൊറ്റ ബസ്സില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വൈഫൈ വിജയകരമായ സാഹചര്യത്തിലാണ് അഞ്ച് ബസ്സുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ഡു, ഇത്തിസലാത്ത് എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി ചേര്‍ന്നാണ് ബസ്സുകളില്‍ ഈ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബയ് - അബുദാബി റൂട്ടിലെ ഡീലക്‌സ് ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അധിക സേവനം എന്ന നിലയിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അബുദാബി - ദുബയ് റൂട്ടിന് പുറമെ, ദുബയ് - ഷാര്‍ജ, ദുബയ് - ഫുജൈറ റൂട്ടുകളിലെ ബസ്സുകളിലും വൈകാതെ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.












Click it and Unblock the Notifications