പൊലീസിന്റെ വക കള്ളനു ബാങ്ക് അക്കൗണ്ട്

ജയില്‍ മോചനം നേടാന്‍ പിഴ അടക്കാന്‍ സാധിക്കാത്ത തടവുപുള്ളികളെ സഹായിക്കുക എന്നതാണ് ഈ ബാങ്ക് അക്കൗണ്ടി തുടങ്ങിയതിന് പിന്നിലെ ലക്ഷ്യം. ദുബയ് ഇസ്ലാമിക് ബാങ്കിലാണ് തടവുപുള്ളികള്‍ക്കായുള്ള അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.
കുടുംബനാഥന്‍ ജയിലില്‍ അകപ്പെട്ടതു കാരണം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ അനവധിയാണ്. ഈ കുടുംബങ്ങള്‍ കുട്ടികളെയും മറ്റും വളര്‍ത്തിക്കൊണ്ടു വരാന്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു കൈ സഹായം എന്ന നിലയിലാണ് ഈ ബാങ്ക് അക്കൗണ്ട് തുറന്നിരിക്കുന്നത്. ദുബയ് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്‌ണര്‍ അറിയിച്ചു.
സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2011ല്‍ 30 ജയില്‍പുള്ളികളെയാണ് പുറത്തു കടക്കാന്‍ സഹായിച്ചത്. 2010 ഏഴു പേരെയും ഇപ്രകാരം പുറത്തു വിട്ടിട്ടുണ്ട്. 3.05 ദശലക്ഷം ദിര്‍ഹം നല്‍കി 450,000 തടവുപുള്ളികളെയാണ് ദര്‍ അല്‍ ബര്‍ സൊസൈറ്റി സഹായിച്ചത്. 2011ല്‍ 111,769 തടവുപുള്ളികളെയാണ് ഇതേ ഗ്രൂപ്പ് സഹായിച്ചിട്ടുള്ളത്.












Click it and Unblock the Notifications