കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമര്‍ജിങ് കേരളയില്‍ കണ്ണുനട്ട് പ്രവാസികള്‍

  • By Nisha Bose
Google Oneindia Malayalam News

Emerging Kerala
ദോഹ: കേരളത്തിന്റെ വികസനരംഗത്ത് പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന എമര്‍ജിങ് കേരളയില്‍ ഗള്‍ഫ് പ്രവാസികള്‍ക്കും പ്രതീക്ഷയേറെ. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സര്‍ക്കാര്‍ പ്രതിനിധികളും പ്രവാസി മലയാളികളായ ബിസിനസ്സ് സംരംഭകരും എമര്‍ജിങ് കേരളയില്‍ പങ്കെടുക്കുന്നുവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.എസ്.എച്ച്. തങ്ങള്‍, ജനറല്‍സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ചെറിയ മുതല്‍മുടക്കില്‍ നാട്ടിലെ സംരംഭങ്ങളില്‍ പങ്കാളികളാവാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. എമര്‍ജിങ് കേരളയില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിച്ചേര്‍ന്നത് പ്രതീക്ഷയ്ക്കിട നല്‍കുന്നു. ഖത്തര്‍, യു.എ.ഇ., ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ സംരംഭത്തോട് ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

എന്നാല്‍ എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവര്‍ വികസന വിരോധികളാണെന്നും വാര്‍്ത്താകുറിപ്പില്‍ പറയുന്നു. പ്രകൃതിയെ നശിപ്പിച്ചോ കേരളത്തിന്റെ പൊതുസ്വത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയോ വികസന പദ്ധതികള്‍ കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലര്‍ എതിര്‍പ്പ് തുടരുകയാണ്. തങ്ങള്‍ക്ക് പറ്റാത്തത് മറ്റു ചിലര്‍ ചെയ്യുന്നത് കാണുമ്പോഴുള്ള അസൂയയാണ് ഇതിന് പിന്നില്‍. ഇത്തരം നീക്കങ്ങള്‍ കേരളത്തെ പിറകോട്ട് നയിക്കുമെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

English summary
EK 2012 is welcome step for any NRI interested in the development of the state.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X