ദില്ലി: തിരുവനന്തപുരത്തു നിന്നുള്ള ആറ് ഗള്‍ഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കി. സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഉത്തര്‍ പ്രദേശില്‍ നിന്നും ഹജ് സര്‍വ്വീസിന് ഉപയോഗിക്കാനാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രി അജിത്ത് സിങിന്റെ നിര്‍ദേശപ്രകാരമാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
ഇതോടെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ പ്രതിസന്ധിയിലായി. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഫലപ്രദമാവുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
Cancellation of 6 services of Air India Express, the budget airline of Air India, during the peak season had severely hit travellers in the Kerala-Gulf sector.