കുവൈത്തില്‍ പാര്‍ട്ട് ടൈം ജോലി നിയമവിധേയമാക്കും

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത സമിതി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പാര്‍ട്ട് ടൈം ജോലി നിയമ വിധേയമാക്കാന്‍ തീരുമാനമായിരിക്കുന്നത്.
പുതിയ നിയമം പ്രാഭല്യത്തില്‍ വരുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിലെ തടസ്സം നീങ്ങും. എന്നാല്‍ ഇതിന് സ്‌പോണ്‍സറുടെ അനുമതി പത്രം ആവശ്യമായിരിക്കും എന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതുപോലെ, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരന്തര ആവശ്യപ്രകാരമാണ്, തൊഴില്‍, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലാകുന്ന വിദേശികളോട് മാന്യവും ഉദാരവുമായ സമീപനം സ്വീകരിക്കാനുള്ള നീക്കം കുവൈത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications