ഒമാനില്‍ മലയാളിയുടെ ശവശരീരം അഴുകിയ നിലയില്‍

മസ്‌ക്കറ്റില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ മുസാനയ്‌ക്കടുത്ത് അബു അബു അലി ഭാഗത്താണ് ശവശരീരം കണ്ടെത്തിയത്. ബിനു കുമാറിന്റെ മുറിയില്‍ നിന്നും അഴുകിയ മണം വന്നപ്പോഴാണ് ആളുകളുടെ ശ്രദ്ധ ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടത്.
ഉടനെ ആളുകള്‍ സംഭവത്തെ കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു ഒമാന്‍ കമ്പനിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു ബിനു കുമാര്‍.
ബിനുവിന്റെ മരണം ആത്മഹത്യയാവാന്‍ സാധ്യതയില്ല എന്നാണ് അയാളുടെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടത്. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പായിരിക്കും മരണം നടന്നിരിക്കുക എന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications