ഗേറ്റ് വീണ് അഞ്ചു വയസ്സുകാരി മരിച്ചു
റാസല്‍ഖൈമ: അഞ്ചു വയസ്സുകാരി എമിറേറ്റി പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കേസില്‍ രണ്ട് വീട്ടു ജോലിക്കാരെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു. റാസല്‍ഖൈമയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ കുടംബത്തിന്റെ പുതുതായി പണി കഴിപ്പിച്ച വില്ലയുടെ ഗേറ്റ് കുട്ടിയുടെ മേലേക്ക് വീണാണ് മരണം സംഭവിച്ചിരിക്കുന്നത്. വില്ലയ്‌ക്കു വെളിയില്‍ കുട്ടി കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.
ഗേറ്റ് അടയ്‌ക്കാന്‍ വേണ്ടി വീട്ടു ജോലിക്കാര്‍ ഗേറ്റ് പിടിച്ചു തള്ളിയപ്പോഴാണ് അപകടം നടന്നിരിക്കുന്നത്. അപകടം സംഭവിച്ച ഉടനെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ സ്‌ഖര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications