Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അപകടത്തില്‍ മരിച്ചവരില്‍ 4 മലയാളികളും

Saudi Arabia Map
ജിദ്ദ: ബസ്സും ടാങ്കറും കൂട്ടിയിടിച്ച്‌ സൗദി അറേബ്യയില്‍ അഞ്ച്‌ മലയാളികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. അല്‍ ജുബൈയില്‍ ആണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ വളരെയേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. സാപ്‌ടോപ്പ്‌ എന്ന കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ്‌ താമസ സ്ഥലത്തേക്ക്‌ തിരിച്ചു പോകുന്ന തൊഴിലാളികളാണ്‌ അപകടത്തിലെത്തിയത്‌.

ടാങ്കറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ്സിന്‌ തീപിടിച്ചതാണ്‌ മരണ സംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായത്‌. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ അവസ്ഥയിലാണ്‌ കാണപ്പെട്ടത്‌. അതുകൊണ്ട്‌ തന്നെ ആരൊക്കെയാണ്‌ മരിച്ചത്‌ എന്ന്‌ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല ഇതുവരെ.

മലയാളികളും നേപ്പാളികളും ആണ്‌ അപകടത്തില്‍ പെട്ട ബസില്‍ ഉണ്ടായിരുന്നത്‌. 12 മലയാളികള്‍ ഉള്‍പ്പെടെ 40 യാത്രക്കാരാണ്‌ ബസ്സില്‍ ഉണ്ടായിരുന്നത്‌. ഓടിക്കൊണ്‌
ടിരിക്കുന്നതിനിടയില്‍ ടാങ്കറിന്റെ വാല്‍ ഊരിത്തെറിച്ചതാണ്‌ അപകടത്തിന്‌ കാരണമായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+