സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ ഹോസ്പിറ്റലുകളില്‍ നിയമനത്തിനായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുളള ബി.എസ്.സി നഴ്‌സുമാരെയും എം.എസ്.സി. നഴ്‌സുമാരെയും (സ്ത്രീകള്‍ മാത്രം), സെപ്തംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലും, 15, 16 തീയതികളില്‍ ബാംഗ്‌ളൂരിലും, 18, 19 തീയതികളില്‍ കൊച്ചിയിലും ഓഡേപെക് മുഖേന ഇന്റര്‍വ്യൂ ചെയ്യും.
നഴ്‌സുമാര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് കോപ്പി, 10 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്‌ഗ്രൌണ്ട്) എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കിലുളള ഒ.ഡി.ഇ.പി.സി യുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. പരമാവധി വയസ്: 40 വരെ. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0471 2576314/ 19, വെബ്‌സൈറ്റ്: www.odepc.kerala.gov.in.