പണത്തിനു വേണ്ട് കുഞ്ഞിനെ വിറ്റു

കുഞ്ഞിന്റെ അച്ഛന്‍ ബംഗ്ലാദേശുകാരനും അമ്മ ഇന്തോനേഷ്യന്‍കാരിയും ആണ്. മൂന്നു വര്‍ഷം മുമ്പ് തങ്ങള്‍ക്ക് പിറന്ന മകനെ വിറ്റു എന്ന് ദമ്പതികള്‍ പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്.
കുഞ്ഞിനെ വാങ്ങിയ ബംഗ്ലാദേശ് ദമ്പതികളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്തോനേഷ്യന്‍ യുവതി കുഞ്ഞിനെ പ്രസവിച്ച ആശുപത്രിയില്‍ ബംഗ്ലാദേശ് യുവതിയുടെ പേര് രജിസ്റ്റര്‍ ചെയ്‌താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
കുഞ്ഞിന്റെ അച്ഛന്‍ തന്നെയാണ് ഈ തട്ടിപ്പിന്റെ സൂത്രധാരന്‍. അച്ഛനമ്മമാരുമായി കാഴ്‌ചയില്‍ ഏറെ വ്യത്യാസമുള്ള കുഞ്ഞ് ആളുകളുടെ ശ്രദ്ധയില്‍ പെട്ടതാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കി കൊടുത്തത്.
ഈ തുമ്പിന്റെ പിന്നാലെ പോയാണ് പൊലീസ് ഇരു ദമ്പതികളെയും അറസ്റ്റ് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications