Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ പെട്ടിയിലാക്കി അതിര്‍ത്തി കടത്താന്‍ ശ്രമിച്ചു

Saudi Map
സൗദി: സ്വന്തം മകനെ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയിലിട്ട്‌ അതിര്‍ത്തി കടത്താനുള്ള പിതാവിന്റെ ശ്രമം പാളി. ദേശവാസികളാണ്‌ ആറു വയസ്സുകാരനെ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ സൗദി അതിര്‍ത്തി കടത്താനുള്ള ശ്രമം കണ്ടു പിടിച്ചത്‌.

മറ്റു ലഗേജുകള്‍ക്കൊപ്പം വണ്ടിയുടെ പിന്നില്‍ വെച്ചാണ്‌ ഇയാള്‍ മകനെ അയല്‍ രാജ്യത്തേക്ക്‌ കടത്താന്‍ ശ്രമിച്ചത്‌. ജോര്‍ദാനിലേക്കാണ്‌ ഇയാള്‍ പോവാനിരുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

വിദേശിയായ ഇയാള്‍ക്ക്‌ ഇന്തോനേഷ്യന്‍ ഭാര്യയില്‍ സൗദി അറേബ്യയില്‍ വെച്ച്‌ ഉണ്ടായ മകനാണിത്‌. ബാലന്റെ അമ്മ രാജ്യത്തു നിന്നും കയറ്റി അയക്കപ്പെടും വരെ സൗദിയില്‍ അനധികൃതമായി താമസിക്കുകയായിരുന്നു.

മകന്‌ ആവശ്യമായ രേഖകള്‍ ഇത്രയും കാലം കൊണ്ട്‌ ലഭിക്കാത്തതിനാലാണ്‌ തനിക്ക്‌ മകനെ അനധികൃതമായി അതിര്‍ത്തി കടത്താന്‍ ശ്രമിക്കേണ്ടി വന്നത്‌ എന്നാണ്‌ ഇയാളുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+