ദിശയറിയിക്കുന്ന ക്രെഡിറ്റ് കാര്‍ഡ്
അബുദാബി: ദിശ അറിയാനുള്ള ബില്‍ട്ട് ഇന്‍ ഡിജിറ്റല്‍ കോമ്പസുള്ള ക്രഡിറ്റ് കാര്‍ഡ് വരുന്നു. നമസ്‌കരിക്കാന്‍ പടിഞ്ഞാറ് ദിശ കൃത്യമായി അറിയാന്‍ വിശ്വാസികലെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിജിറ്റല്‍ കോമ്പസ് ഇന്‍ബില്‍ട്ട് ചെയ്‌തിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇറക്കുന്നത്.
മാസ്റ്റര്‍ കാര്‍ഡുമായും ഇന്‍ഫോ ടെക് സിസ്‌റ്റംസുമായും ചേര്‍ന്ന് അല്‍ ഹിലാല്‍ ബാങ്ക് ആണ് ഈ പുതിയ കോമ്പസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്. ഈ ക്രെഡിറ്റ് കാര്‍ഡിലുള്ള ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രാര്‍ത്ഥനക്കുള്ള കൃത്യമായ ദിശ കാണിച്ചു കൊടുക്കും ഈ ക്രെഡിറ്റ് കാര്‍ഡ്.
മക്കയിലുള്ള ഖിബിലയ്‌ക്കു നേരെ തിരിഞ്ഞാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നാണ് ഇസ്ലാം മത വിശ്വാസം. ഇതു പ്രകാരം ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞു വേണം പ്രാര്‍ത്ഥിക്കാന്‍. ഖിബില എന്നാണ് ഈ ക്രെഡിറ്റ് കാര്‍ഡിന് പേരിട്ടിരിക്കുന്നത്.
യാത്ര ചെയ്യുമ്പോഴും, അപരിചിതമായ സ്ഥലങ്ങള്‍ എത്തിപ്പെടുമ്പോഴും എല്ലാം പടിഞ്ഞാറ് ദിശ അറിയാതെ വിശ്വാസികള്‍ കഷ്ടപ്പെടുക പതിവാണ്. ഇത്തരം അവസരങ്ങളില്‍ പ്രാര്‍ത്ഥനയ്‌ക്ക് കൃത്യമായ ദിശ കാണിച്ചു കൊടുത്ത് സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഖിബില ക്രെഡിറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു ഇസ്ലാനിക് ബാങ്ക് ആണ് അല്‍ ഹിലാല്‍ ബാങ്ക്.












Click it and Unblock the Notifications