Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവിങ്‌ ടെസ്റ്റ്‌ ഓട്ടോമാറ്റിക്‌ കാറില്‍ വേണം

മനാമ: ഡ്രൈവിങ്‌ ലൈസന്‍സിനുള്ള ടെസ്റ്റ്‌ നടക്കുമ്പോള്‍ മാന്വല്‍ വണ്ടികളില്‍ എന്ന പോലെ ഓട്ടോമാറ്റിക്‌ വണ്ടികളിലും ടെസ്‌റ്റ്‌ നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ ഒരു ബഹ്‌റൈന്‍ നിയമ വിദഗ്‌ധന്‍ രംഗത്ത്‌.

ഡ്രൈവിങ്‌ പഠിക്കാനെത്തുന്നവര്‍ക്ക്‌ ഓട്ടോമാറ്റിക്‌ വണ്ടികളോ, മാന്വല്‍ വണ്ടികളിലോ, അവരവരുടെ ഇഷ്ടാനുസരണം ഡ്രൈവിങ്‌ പഠിക്കാനുള്ള അവസരം ഒരുക്കണം എന്നാണ്‌ ഉയര്‍ന്നിരിക്കുന്ന ആവശ്യം.

ബഹ്‌റെയ്‌നില്‍ മാന്വല്‍ കാറുകളുടെ എണ്ണം ദിനം തോറം കുറഞ്ഞു വരികയാണ്‌ എന്ന വസ്‌തുത കാണിച്ചാണ്‌ ഇങ്ങനെ ഒരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. ബഹ്‌റെയ്‌നിലെ ആകെ വണ്ടികളുടെ പത്ത്‌ ശതമാനം വരില്ല നിലവില്‍ മാന്വല്‍ വണ്ടികളുടെ എണ്ണം.

നിലവില്‍ മാന്വല്‍ ഗിയര്‍ ഉള്ള വാഹനങ്ങളില്‍ ആണ്‌ ബഹ്‌റെയ്‌നില്‍ ഡ്രൈവിങ്‌ ടെസ്റ്റ്‌ നടത്തുന്നത്‌. എന്നാല്‍ ഇങ്ങനെ മാന്വല്‍ ഗിയര്‍ വാഹനങ്ങളില്‍ ടെസ്റ്റ്‌ നടത്തി വിജയിച്ച്‌ പുറത്തിറങ്ങുന്നവരില്‍ കൂടുതല്‍ ആള്‍ക്കാരും ഓടിക്കുന്നത്‌ ഓട്ടോമാറ്റിക്‌ കാര്‍ ആണെന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഓട്ടോമാറ്റിക്‌ കാറുകളില്‍ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ നടത്താന്‍ സംവിധാനം ഉള്ള രാജ്യങ്ങളില്‍ എല്ലാം ഡ്രൈവിങ്‌ ലൈസന്‍സില്‍, അത്‌ ഓട്ടോമാറ്റിക്‌ വാഹനത്തിനും ഉപയോഗിക്കാം എന്നു പ്രത്യേകം പറഞ്ഞിരിക്കും.

ഡ്രൈവിങ്‌ ഇന്‍സ്‌ട്രക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ്‌ ആണ്‌ ബഹ്‌റെയ്‌ന്‍ ഡ്രൈവിങ്‌ മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. പലപ്പോഴും ഡ്രൈവിങ്‌ പഠിക്കാന്‍ തുടങ്ങാന്‍ തന്നെ ആറു മാസത്തോളം എല്ലാം കാത്തിരിക്കേണ്ടി വരുന്ന ഗതികേടിലാണ്‌ ബഹ്‌റെയ്‌നികള്‍.

ഡ്രൈവിങ്‌ ഇന്‌സ്‌ട്രക്ടര്‍മാരായി കൂടുതല്‍ ആളുകളെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിലും തൊഴില്‍ രഹിതരായ കുറച്ചു പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+