ബലിപെരുന്നാള്‍ ഒക്ടോബര്‍ 26ന്

ലോകത്തെമ്പാടും ഉള്ള ഇസ്ലാം മത വിശ്വാസികള്‍ എല്ലാ വര്‍ഷവും ദുല്‍ഹജ്ജ് മാസം 10നാണ് വലിയ പെരുന്നാള്‍ ആഘോഷിക്കുക. ചാന്ദ്ര വര്‍ഷത്തിലെ പന്ത്രണ്ടാമത്തെ മാസമാണ് ദുല്‍ഹജ്ജ്.
അര്‍ദ്ധ ചന്ദ്രനെ കാണുന്നതോടെയാണ് ചാന്ദ്ര വര്‍ഷത്തിലെ ഓരോ മാസവും തുടങ്ങുന്നത്. ആകെ 354 ദിവസങ്ങളാണ് ഒരു ചാന്ദ്ര വര്‍ഷത്തിലുള്ളത്. അതായത് ഗ്രിഗോറിയന്‍ കലണ്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ദിവസം കുറവാണ് ഇസിലാമിക് കലണ്ടറില്‍.
ഈദുല്‍ ഫിത്വറും (ചെറിയ പെരുന്നാള്‍), ഈദുല്‍ അഹ്‌ദയും (ബലി പെരുന്നാള്‍/വലിയ പെരുന്നാള്‍) ആണ് മുസ്ലിം മത വിശ്വാസികളുടെ രണ്ട് പ്രധാന ആഘോഷ വേളകള്‍.
റമദാന്‍ മാസം കഴിയുമ്പോഴാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ചാന്ദ്ര വര്‍ഷത്തിലെ ഒന്‍പതാം മാസമായ റമദാന്‍ വ്രത കാലമാണ്. സൂര്യോദയം മുതല്‍ സൂര്യാസ്‌തമയം വരെ അന്ന പാനീയങ്ങള്‍ വെടിഞ്ഞ് റമദാന്‍ മാസത്തിലെ 30 ദിവസവും വ്രതം അനുഷ്‌ഠിക്കണം എന്നാണ് വിശ്വാസം.
ദുല്‍ഹജ്ജ് മാസത്തില്‍ മക്കയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായ അറഫ സംഗമത്തിന്റെ പിറ്റേ ദിവസമാണ് വലിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രവാചകന്‍ ഇബ്രാഹിം ദൈവഹിത പ്രകാരം തന്റെ പുത്രനും, പിന്നീട് പ്രവാചകനുമായ ഇസിമയിലിനെ ബലി കൊടുക്കാന്‍ തയ്യാറായി എന്നും ഈ ത്യാഗത്തിന്റെ ഓര്‍മ്മയ്‌ക്കാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത് എന്നുമാണ് വിശ്വാസം.












Click it and Unblock the Notifications